അസാമാന്യ വേഗതയോടെ പരിഷത്ത് കൈവരിച്ച നേട്ടങ്ങൾ അനിതരസാധാരണമാണ്. അതിന്റെ ഉത്തമോദാഹരണമാണ് പരിഷത്ത് നൽകി വരുന്ന പുരസ്ക്കാരങ്ങൾ. ജ്യോതിശാസ്ത്രശാഖക്ക് വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയിട്ടുള്ള പണ്ഡിത ശ്രേഷ്ഠന്മാരെ ഓരോ വർഷവും തിരഞ്ഞെടുത്ത് "ദൈവജ്ഞ പുരസ്ക്കാരവും" ജ്യോതിഷത്തിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ജ്യോതിഷിക്ക് "ജ്യോതിഷ ആചാര്യ" പുരസ്ക്കാരവും വർഷം തോറും നൽകി വരുന്നു. ജ്യോതിഷശാസ്ത്ര ലോകത്തെ അതുല്ല്യ പ്രതിഭകളെ കണ്ടെത്തുന്നതിനായി വിവിധ വിഷയങ്ങളിൽ പണ്ഡിതരും, വിദഗ്ദ്ധരും ആയ മഹത് വ്യക്തികളുടെ ഒരു പാനൽ രൂപീകരിച്ചിരിക്കുന്നു.
1
ദൈവജ്ഞ പുരസ്ക്കാരം
2
ജ്യോതിഷാചാര്യ ബിരുദം
3
ഗുരുദക്ഷിണ
4
സമഗ്രസംഭാവനകൾക്കുള്ള പ്രത്യേക ബഹുമതി